കീഴൂരിൽ ലീഗ് കാർക്ക് നേരെ അക്രമം നടത്തിയ ബിജെപി പ്രവർത്തകരെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധം,പോലീസ് സ്റ്റേഷൻ മാർച്ച്‌ എട്ടിന്

 ചട്ടഞ്ചാൽ: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കീഴൂരിൽ അക്രമം നടത്തിയവരെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി എട്ടിന്​ മേൽപറമ്പ് പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്താൻ യു.ഡി.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗം മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ഹാജി അബ്​ദുല്ല ഹുസൈൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ ചട്ടഞ്ചാൽ, അബ്​ദുല്ലക്കുഞ്ഞി കീഴൂർ, ടി. കണ്ണൻ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ഇബ്രാഹിം ബെണ്ടിച്ചാൽ, മൺസൂർ കുരിക്കൾ, രാജൻ കെ. പൊയിനാച്ചി എന്നിവർ സംസാരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today