റഫീഖിനെ മർദ്ധിച്ചു കൊന്നത് പൊലീസ് സാന്നിധ്യത്തില്‍? സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

 കാസര്‍കോട് നഗരത്തിലെ ആള്‍ക്കൂട്ടക്കൊല പൊലീസ് സാന്നിധ്യത്തില്‍. ഇന്നലെ കൊല്ലപ്പെട്ട റഫീഖ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായത് പൊലീസ് സാന്നിധ്യത്തിലെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. റഫീഖിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം ആശുപത്രിയുടെ പരിസരത്തേക്ക് ആള്‍ക്കൂട്ടം തള്ളിക്കൊണ്ടു വരുന്നതിന്‍റെ കൂട്ടത്തിലാണ് രണ്ടു പൊലീസുകാരുള്ളത്.


കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു


ചെമ്മാട് സ്വദേശി റഫീഖ് (49) ഉച്ചയോട് കൂടിയായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. അതേസമയം പൊലീസ് കേസെടുത്തിരിക്കുന്നത് അസ്വാഭാവിക മരണത്തിന് മാത്രമാണ്.


പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമായാലെ കൊലപാതകത്തിന് കേസെടുക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.


പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്ന് പറയപ്പെടുന്നു. കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് റഫീഖിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


Previous Post Next Post
Kasaragod Today
Kasaragod Today

Artic