കാഞ്ഞങ്ങാട്
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഭാഗങ്ങളിലെ കടലിൽ കേരളത്തിൽ നിരോധിച്ച ലൈറ്റ് ഫിഷിങ‌് നടത്തിയ രണ്ടു കർണാടക ബോട്ടുകൾക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിന‌് കുമ്പള കടപ്പുറത്തിന് 18 കിലോമീറ്റർ പടിഞ്ഞാറ് കടലിൽനിന്ന‌് മംഗളൂരു സ്വദേശികളായ പ്രദീപ് കുമാറിന്റ ഉടമസ്ഥതയിലുള്ള "ബീമ’എന്ന ബോട്ടും നമൃത പൈയുടെ ഉടമസ്ഥതയിലുള്ള "ശ്രീമഹാമായ’ എന്ന ബോട്ടുമാണ് പിടിയിലായത്.
പട്രോളിങ‌് സംഘത്തെ കണ്ട ബോട്ടിലെ ജീവനക്കാർ വല മുറിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും പിൻതുടർന്നു പിടികൂടി. ജില്ലാ പോലിസ് മേധാവി ശിൽപ്പ, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ പി വി സതീശൻ എന്നിവരുടെ നിർദേശ പ്രകാരം ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഫിഷറീസ് റസ്ക്യൂ ബോട്ടിൽ പട്രോളിങ്ങ് നടത്തിയത്.
തളങ്കര കോസ്റ്റൽ സ്റ്റേഷൻ പോലിസിലെ എസ്ഐ എം ടി പി സെയ്ഫുദ്ദിൻ, സിവിൽ പൊലീസുദ്യോഗസ്ഥരായ പവിത്രൻ, കുമ്പള കോസ്റ്റൽ പോലീസിലെ പ്രജീഷ്, അജേഷ്, തൃക്കരിപ്പൂർ കോസ്റ്റൽ പോലിസിലെ സനൂപ്, സുഭാഷ്, കോസ്റ്റൽ വാഡൻ - വിനിത്, ഫിഷറീസ് റസ്ക്യൂ ഗാഡ് പി മനു, എം ധനിഷ്, കെ സനീഷ്, സേതുമാധവൻ, - ഡ്രൈവർ പി വി നാരായണൻ, സതിശൻ എന്നിവർ ചേർന്നാണ‌് ബോട്ട‌് പിടികൂടിയത്. കഴിഞ്ഞയാഴ്ച പിടികൂടിയ ബോട്ടിനു നാലു ലക്ഷം രൂപ ഫൈൻ അടച്ചശേഷമാണ്
വിട്ടത്.