നീര്‍ച്ചാല്‍: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു.
ബളാല്‍ സ്വദേശിയും നീര്‍ച്ചാല്‍ നെടുഗളയില്‍ ടാപ്പിംഗ് തൊഴിലാളിയുമായ ജോസ് ജോര്‍ജ്ജ് (50) ആണ് ഇന്നലെ വൈകിട്ടു കുഴഞ്ഞു വീണു മരിച്ചത്.
ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ കുമ്പള ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെയായിരുന്നു അന്ത്യം.
ബളാല്‍ കരിഞ്ഞാടയിലെ ജോസ്-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്‌മിന്‍. മക്കള്‍:ജെറിന്‍, സാനിയ. സഹോദരങ്ങള്‍:ബിനോയ്, ഷിനോ.