ജില്ലയില്‍കോവിഡ്‌ വാക്‌സിനേഷന്‍ ഡ്രൈറണ്‍ നടത്തി

 കാസര്‍കോട്‌: കോവിഡ്‌ വാക്‌സിന്‍ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈറണ്‍ ജില്ലയില്‍ ഇന്നു നടന്നു. പ്രതിരോധ മരുന്നു കുത്തിവെയ്‌ക്കുന്നത്‌ ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടിയും ഇതിന്റെ ഭാഗമായി കരുതലോടെ നടത്തി. കാസര്‍കോട്ടെ കിംസ്‌ ആശുപത്രി, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ്‌ കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച്‌ ഡ്രൈറണ്‍ നടത്തിയത്‌.മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 25 പേര്‍ വീതമാണ്‌ വാക്‌സിന്‍ സ്വീകര്‍ത്താക്കളായി എത്തിയത്‌.


Previous Post Next Post
Kasaragod Today
Kasaragod Today