ലേസ്‌ ചിപിസ്‌ പാക്കറ്റ്‌ നിറച്ചിരുന്ന പെട്ടിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌

 ബദിയഡുക്ക: ലേസ്‌ ചിപിസ്‌ പാക്കറ്റ്‌ നിറച്ചിരുന്ന ബയന്റ്‌ പെട്ടിക്കുള്ളില്‍ നാലടിയോളം നീളം വരുന്ന മൂര്‍ഖന്‍ പാമ്പ്‌!

പെട്ടി തുറന്നു ജോലിക്കാര്‍ കവറിനുള്ളില്‍ നിന്നു സാധനങ്ങള്‍ മാറ്റുന്നതിനിടയിലാണ്‌ പാമ്പിനെ കണ്ടത്‌. വിവരമറിഞ്ഞു തടിച്ചു കൂടിയ ആളുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ്‌ പാമ്പിനെ പിടിച്ചു മറ്റൊരു പായ്‌ക്കറ്റിലാക്കി കാട്ടില്‍ വിട്ടു.

സുരക്ഷിതമായി പാക്ക്‌ ചെയ്‌തുവന്ന ലേസ്‌ പാക്കറ്റില്‍ പാമ്പു കടന്നു കൂടിയതു കടയുടമയെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി.


Previous Post Next Post
Kasaragod Today
Kasaragod Today