സുരേ​ന്ദ്ര​​ന്‍റെ മകള്‍ക്കെതിരായ കമന്‍റ്​: ഫേസ്​ബുക്ക്​ ​വിലാസത്തില്‍ ദുരൂഹതയേറുന്നു, ബിജെപി പ്രവർത്തകൻ കിരണ്‍ദാസിനെ ചോദ്യം ചെയ്യും

 കോഴിക്കോട്​: ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​​ കെ. സുരേ​ന്ദ്ര​​ന്‍റെ മകളെ ഫേസ്​ബുക്ക്​ കമന്‍റിലൂടെ അപമാനിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കമന്‍റിട്ടതിന്​ ഖത്തറില്‍ ജോലി ചെയ്യുന്ന ആവള പെരിഞ്ചേരി താഴെ അജ്​നാസിനെതിരെ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​​ വി.കെ. സജീവ​ന്‍റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസ്​ കേസെടുത്തിരുന്നു.


ത​ന്‍റെ പേരില്‍ വ്യാജ അക്കൗണ്ട്​ നിര്‍മിച്ച്‌​ സുരേന്ദ്ര​ന്‍റെ മകളെ അപമാനിച്ചെന്നാണ്​ അജ്​നാസി​ന്‍റെ പ്രതികരണം. അജ്​നാസി​ന്‍റെ പേരിലുള്ള ഫേസ്​ബുക്ക്​ ലിങ്കി​ല്‍ കിരണ്‍ ദാസ്​ എന്നയാളുടെ പ്രൊഫൈലാണ്​ അടിസ്​ഥാന ഐ.ഡിയായുള്ളത്​​. ​


ത​ന്‍റെ ഫേസ്​ബുക്ക്​ ഐ.ഡി ജനുവരി നാല്​ മുതല്‍ ഹാക്ക്​ ചെയ്​തതായി അഞ്ചിനും ഒമ്ബതിനും ഇ-മെയില്‍ വഴി കിരണ്‍ദാസ്​ ഫറോക്ക്​ ​െപാലീസില്‍ പരാതി നല്‍കിയിരുന്നു.


പിന്നീട്​ ജനുവരി പത്തിന്​ നേരിട്ട്​ ​സ്​റ്റേഷനില്‍ ഹാജരായി.


ഫറോക്ക്​ സ്വദേശിയായ ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന്​ നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചില ഗ്രൂപ്പ് ​വഴക്കുകളിലുള്‍പ്പെട്ടതായും സൂചനയുണ്ട്​. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫേസ്​ബുക്ക്​ വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ഉത്തരവാദിയല്ലെന്ന്​ ജനുവരി അഞ്ചിന്​ ഫറോക്ക്​ പൊലീസിന്​ നല്‍കിയ പരാതിയില്‍ കിരണ്‍ദാസ്​ പറയുന്നുണ്ട്​. 


കേസെടുത്തില്ലെങ്കില്‍ ​തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്​ ​െപാലീസ്​ ഉത്തരവാദിയാകുമെന്ന വിചിത്രമായ പരാതിയും കിരണ്‍ദാസ്​ നല്‍കിയിരുന്നു. ഇങ്ങനെയാരു പരാതി ആദ്യമായാണ്​ കാണുന്നതെന്ന്​ മുതിര്‍ന്ന ​െപാലീസ്​ ഉദ്യോഗസ്​ഥര്‍ പറയുന്നു. അക്കൗണ്ട്​ ഹാക്ക്​ ചെയ്​തതായ പരാതി സൈബര്‍ ​െസല്ലിന്​ കൈമാറിയിട്ടുണ്ട്​. കിരണ്‍ദാസിനെ വിശദമായി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്​. ഇദ്ദേഹം തുടക്കത്തില്‍ നേരിട്ട്​ പരാതി നല്‍കാത്തതിലും അസ്വാഭാവികതയുണ്ട്​.


പ്രതികരണത്തിനായി കിരണ്‍ദാസിനെ വിളിച്ചെങ്കിലും ലഭ്യമായില്ല. രാത്രി മുതല്‍ ഇദ്ദേഹ​ത്തി​ന്‍റെ ഫോണ്‍ സ്വിച്ച്‌​ ഓഫായ നിലയിലാണ്​. വ്യാജ അക്കൗണ്ട്​ നിര്‍മിച്ചതുമായി ബന്ധപ്പെട്ട്​ അജ്​നാസ്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയിട്ടുണ്ട്​.


Previous Post Next Post
Kasaragod Today
Kasaragod Today