അമേരിക്കയില്‍ മകളെയും ഭാര്യാ മാതാവിനെയും കൊന്ന് ഇന്ത്യന്‍ വ്യവസായി ആത്മഹത്യ ചെയ്തു.ഭൂപീന്ദര്‍ സിംഗ് (57) എന്നയാളാണ് പതിനാല് വയസുകാരി മകളെയും ഭാര്യാമാതാവിനെയും വധിച്ചത്.
അതേസമയം ഭാര്യ രഷ്പാല്‍ കൗറിനു കയ്യില്‍ മാത്രം വെടിയേറ്റതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ജനുവരി 13 രാത്രി ന്യൂയോര്‍ക് തലസ്ഥാനമായ അല്‍ബാനിക് സമീപമുള്ള കാസ്ടല്‍ട്ടനിലായിരുന്നു സംഭവം. പരിക്കേറ്റ രഷ്പാല്‍ കൗറിആല്‍ബെനീ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
കുടുംബവഴക്കാണ് കൊലപാതകങ്ങള്‍ക്കും ആത്മഹത്യയ്ക്കും കാരണമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ന്യൂയോര്‍ക് ഹഡ്‌സണില്‍ മദ്യ ഷോപ്പ് നടത്തിയിരുന്ന സിംഗിന്റെ പേരില്‍ 2016 ല്‍ ബലാത്സംഗത്തിന് കേസെടുത്തിരുന്നു.