മാള: മൊബൈലിനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മാള വടമ കുന്നത്തുകാട് പാണ്ട്യാലക്കല്‍ അനൂപാണ് (35) അറസ്റ്റിലായത്. 80 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ സൗമ്യയെ (30) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബവഴക്കാണ് കാരണം. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ മാള കുന്നത്തുകാട്ടിലെ വീട്ടിലാണ് സംഭവം. തര്‍ക്കത്തിനു ശേഷം വീടിന് പിന്നില്‍ ഇരുന്ന സൗമ്യയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് വിറകുകൊള്ളിയെടുത്ത് തീ പകരുകയുമായിരുന്നു. നിലവിളി കേെട്ടത്തിയ അനൂപിെന്റ മാതാവാണ് വെള്ളമൊഴിച്ച് അണച്ചത്.
അയല്‍ക്കാരും മറ്റും ചേര്‍ന്നാണ് മാളയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്.
സൗമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒമ്ബത് വര്‍ഷം മുമ്ബ് വിവാഹിതരായ ഇവര്‍ക്ക് എട്ടും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്.