കോവിഡ് മുക്തി യിൽ കാസര്‍കോടിനെ രാജ്യത്തിന്റെ പ്രൈഡ് സ്പോട്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച, വിജയ് സാക്കറേക്ക് സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ചുമതല.

 തിരുവനന്തപുരം: ഇന്ത്യയുടെ റെഡ് സ്പോട്ടെന്ന് കരുതിയ കാസര്‍കോടിപ്പോള്‍ രാജ്യത്തിന്റെ പ്രൈഡ് സ്പോട്ട്! കോവിഡിനെ കാസര്‍ഗോഡ് പിടിച്ചു കെട്ടിയത് പൊലീസിന്റെ സേവന മികവിലാണ്. കളി കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ എല്ലാം വിജയിച്ചു. ഇപ്പോള്‍ സംസ്ഥാനത്താകെ കോവിഡ് രോഗികളാണ്. രാജ്യത്ത് ഏറ്റവും കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് കേരളം ഇന്ന്. ഇതോടെ വീണ്ടും പൊലീസ് നിയന്ത്രണത്തിന് ഇറങ്ങുകയാണ്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാഖറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല.



കാസര്‍ഗോഡ് കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ അവിടെ എത്തി എല്ലാം നിയന്ത്രിച്ചതുകൊച്ചി കമ്മീഷണറായിരുന്ന വിജയ് സാഖറെയാണ്. ഈ അനുഭവ കരുത്തുമായാണ് കേരളത്തില്‍ ഉടനീളം പ്രതിരോധ പ്രവര്‍ത്തനത്തിന് വിജയ് സാഖറെ എത്തുന്നത്. എഡിജിപിയായി പ്രെമോഷന്‍ കിട്ടിയതോടെയാണ് വിജയ് സാഖറെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയായത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനും രാത്രകളിലെ അനാവശ്യ യാത്രകള്‍ തടയാനും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനായി മുഴുവന്‍ സേനാംഗങ്ങളെയും വിന്യസിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വിജയ് സാഖറെ മേല്‍നോട്ടം വഹിക്കും.


ഇന്ത്യയുടെ റെഡ് സ്പോട്ടാകുമെന്ന് കരുതിയ കാസര്‍കോടിനെ രാജ്യത്തിന്റെ പ്രൈഡ് സ്പോട്ടാക്കിയത് ആരോഗ്യ രംഗത്തെ കേരള മാതൃകയിലൂടെ മാത്രമല്ല. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ രാപകലില്ലാതെ ഓടി നടന്നാണ്. കാസര്‍കോടിനെ അടുത്ത് അറിയുന്ന ഉദ്യോഗസ്ഥന്‍. കാസര്‍കോടിനെ നേരെയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരീക്ഷണം വിജയം കണ്ടു. വീരേന്ദ്ര വിജയ് സാഖറെ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അങ്ങനെ മഹാമാരിയെ പ്രതിരോധിക്കാനെത്തി. വീട്ടിന് പുറത്തിറങ്ങുന്നവരെ നിയന്ത്രിച്ചും ശാസിച്ചും കാസര്‍കോട് രോഗ വ്യാപന തോത് അതിവേഗം കുറച്ചു. ട്രിപ്പിള്‍ ലോക് ഡൗണിന്റെ മികവായിരുന്നു ഇതിന് കാരണം. പുതിയ കാലത്ത് പുതിയ മാര്‍ഗ്ഗത്തിലൂടെ കോവിഡ് വ്യാപനം കുറയ്ക്കാനാണ് വിജയ് സാഖറെയുടെ ലക്ഷ്യം.


കോവിഡില്‍ കര്‍ശന നിയന്ത്രണമാകും ഇനി സംസ്ഥാനത്ത്. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. രാത്രി പത്തിനുശേഷം അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നല്‍കി. ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ യൂണിറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയന്‍ ഉദ്യോഗസ്ഥരുടെയും സേവനവും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വിനിയോഗിക്കാം. സെക്ടറല്‍ മജിസ്ട്രേറ്റുമാരുള്ള സ്ഥലങ്ങളില്‍ പൊലീസ് അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.


ഹൈവേ പട്രോള്‍, കണ്‍ട്രോള്‍റൂം വാഹനങ്ങള്‍, മറ്റ് പൊലീസ് വാഹനങ്ങള്‍ എന്നിവയും രംഗത്തുണ്ടാവും. സംസ്ഥാന പൊലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ക്ക് മാത്രമേ ഇക്കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


കാസര്‍കോട് കോവിഡ് വ്യാപിക്കുമ്ബോള്‍ കൊച്ചിയിലെ കമ്മീഷണറായിരുന്നു സാഖറെ. കൊച്ചിയിലും കോവിഡ് ഉണ്ടായിരുന്നു. എന്നാല്‍ അവിടെ കോവിഡിനെ പിടിച്ചു കെട്ടാന്‍ കളക്ടര് സുഹാസിനെ പോലൊരു കര്‍ശനക്കാരനുണ്ട്. ഇത് മനസ്സിലാക്കിയാണ് കാസര്‍കോട്ടേക്ക് സാഖറയെ വിടുന്നത്. ഇത് തന്നെയാണ് കാസര്‍കോടിനെ രക്ഷിച്ചെടുത്തത്. കാസര്‍ഗോട്ട് എത്തിയ സാഖറെ ആദ്യം ചെയ്തതു ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ്. ദൗത്യത്തിന്റെ പ്രാരംഭദിനങ്ങളില്‍ ദിവസം നാലുമണിക്കൂറോളം മാത്രമായിരുന്നു ഉറക്കം. പൊലീസിന്റെ മര്‍ക്കടമുഷ്ടി ഒഴിവാക്കി, ജനങ്ങളുമായി ഇടപഴകി. ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സ്വന്തം കുടുംബത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യം പോലും മാറ്റിവച്ചു. ഈ സ്നേഹം കാസര്‍കോടിനെ അനുസരണയുള്ള ജില്ലയാക്കി.


അസുഖബാധിതയായ നാലുവയസുകാരിയെ അര്‍ധരാത്രി സ്വന്തം വാഹനത്തില്‍ക്കയറ്റി ആശുപത്രിയിലെത്തിച്ചതും നിത്യേന എണ്ണൂറിലേറെപ്പേര്‍ക്കു ഭക്ഷണമെത്തിച്ചതുമൊക്കെ സാഖറയെ വ്യത്യസ്തനാക്കി. 2020 ഫെബ്രുവരി മൂന്നിനാണു കാസര്‍ഗോഡ് ജില്ലയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്‌ 20 മുതല്‍ രോഗവ്യാപനം വര്‍ധിച്ചതോടെ ജില്ല അടച്ചുപൂട്ടി. സ്ഥിതി അതിവേഗം വഷളാവുകയാണെന്നു മനസിലാക്കിയ സര്‍ക്കാര്‍ ഒരു മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സാഖറെ കൊച്ചിയില്‍ നിന്ന് കാസര്‍കോട്ടെത്തി.


സ്‌പെഷല്‍ ഓഫീസറും സംഘവും മാര്‍ച്ച്‌ 24-നു കാസര്‍ഗോട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കാന്‍ നിരവ


Previous Post Next Post
Kasaragod Today
Kasaragod Today