പരവനടുക്കം സ്വദേശി വാഹനാപകടത്തില്‍ മരിച്ച കേസില്‍ 33 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

 കാസര്‍കോട് : കാസര്‍കോട് മധു ലോട്ടറി മാനേജര്‍ ആയിരുന്ന പരവനടുക്കം കാവുങ്കാല്‍ വീട്ടില്‍ പി.ഗോപകുമാര്‍ ചെമ്മനാട്ട് വച്ച് വാഹനാപകടത്തില്‍ മരണപെട്ടതില്‍ അനന്തരാവകാശികള്‍ ഫയല്‍ ചെയ്യത കേസില്‍ 3307100/- (മുപ്പത്തിമൂന്ന് ലക്ഷം ഏഴായിരത്തി ഒരുനൂറ്) രൂപ നഷ്ടപരിഹാരമായി ഇന്‍ഷൂറന്‍സ് കമ്പനി അനന്തരാവകാശികള്‍ക്ക് നല്‍കാനാണ് എം.എ.സി.ടി അധിക ചുമതല വഹിക്കുന്ന കാസറഗോഡ് അഡീഷണല്‍ ജില്ലാ കോടതി - മൂന്ന് ജഡ്ജ്  നിര്‍മ്മല ടി കെ വിധിച്ചത്.

 മരണപ്പെട്ട ഗോപകുമാറിന്റെ ഭാര്യ ശ്രീലതയാണ് കാസറഗോഡ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രിബൂണലില്‍ പരാതി നല്‍കിയത്. പരാതി തീയതി മുതല്‍ 9 ശതമാനം പലിശയും കോടതി ചെലവും വിധിയില്‍ ഉള്‍പ്പെടും. പരാതിക്കാര്‍ക്ക് വേണ്ടി കാസറഗോഡ് ബാറിലെ അഭിഭാഷകരായ ബാബുചന്ദ്രന്‍ കെ., ശ്രീജിത്ത് മാടക്കല്ല് എന്നിവര്‍ ഹാജരായി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic