ഡല്‍ഹി പ്രക്ഷോഭത്തിന് ഉത്തരവാദി മോദി സര്‍ക്കാര്‍; പ്രശ്നപരിഹാരം കാര്‍ഷിക നിയമം പിന്‍വലിക്കലെന്ന് സീതാറാം യെച്ചൂരി

 റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികരിച്ച്‌ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥിതി ഇത്രയും മോശമാകാന്‍ കാരണം മോദി സര്‍ക്കാരാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.


കൊടിയ തണുപ്പിലും കര്‍ഷകര്‍ കഴിഞ്ഞ 60 ദിവസത്തിലധികമായി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. നൂറോളം കര്‍ഷകര്‍ മരിച്ചുവീണിട്ടും ഡല്‍ഹിയിലേക്ക്​ വരാന്‍ അവരെ അനുവദിച്ചില്ല. കാര്‍ഷിക നിയമം പിന്‍വലിക്കല്‍ മാത്രമാണ് പ്രശ്നപരിഹാരമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങള്‍ക്ക്​ വേണ്ടി വാദിക്കുന്നവരെ ബി.ജെ.പി ട്രോളുകള്‍ ഇറക്കി പരിഹസിക്കുകയാണ്.


മന്ത്രിമാര്‍ വന്യമായ ആരോപണങ്ങള്‍ പറയുന്നു, കോടതിയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ നിയമ ഉദ്യോഗസ്ഥര്‍ അവകാശവാദങ്ങളുന്നയിക്കുന്നു. ഇതൊന്നും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ കൈകാര്യം ​ചെയ്യുന്നതിനുള്ള മാര്‍ഗമല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today