ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമ വി.വി സുധാകര്‍(57), ക്വാറി മാനേജര്‍ നരസിംഹ (39), സൂപ്പര്‍വൈസര്‍ മുംതാസ് അഹമ്മദ് (50), റഷീദ് (44)എന്നിവരെയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ജനുവരി 21 നാണ് കേസിനാസ്‌പദമായ സംഭവം. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ജലാറ്റിന്‍ സ്റ്റിക്കുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.