കോവിഡ് പ്രോട്ടോക്കോൾ ലംഘനം: ഐശ്വര്യ കേരള യാത്ര‌യ്ക്കെതിരെ കേസ്

 കോഴിക്കോട്∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര‌യ്ക്കെതിരെ തളിപ്പറമ്പിൽ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിരോധന നിയമ പ്രകാരം ഐശ്വര്യ കേരള യാത്രയ്ക്ക് നേതൃത്വം നൽകിയ സി.പി. ജോൺ ഉൾപ്പെടെ 26 യുഡിഎഫ് നേതാക്കൾക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. യാത്രയുടെ കണ്ണൂർ ജില്ലയിലെ സമാപന പരിപാടി ഇന്നലെ രാത്രി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ആണ് നടന്നത്.


കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചെന്നിത്തലയുടെ ജാഥയെന്ന് മന്ത്രി എ.കെ. ബാലന്‍ ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണ സ്ഥലവും റെഡ്സോണ്‍ ആകും. പ്രതിപക്ഷ നേതാവിന്റെ ശൈലി അംഗീകരിക്കാനാകില്ലെന്നും എ.കെ. ബാലന്‍ തുറന്നടിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic