മഹാരാഷ്​ട്രയിൽ വീണ്ടും ബാലറ്റ്​ പേപ്പർ; ബിൽ ബജറ്റ്​ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും

 മുംബൈ: മഹാരാഷ്​ട്രയിൽ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ്​ പേപ്പർ വീണ്ടും കൊണ്ടു വരാൻ നീക്കം. ഇതിനായുള്ള ബില്ല്​ മഹാരാഷ്​ട്ര നിയമസഭയുടെ ബജറ്റ്​ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ്​ സൂചന. ​മഹാരാഷ്​ട്രയിൽ നിയമസഭയുടെ ബജറ്റ്​ സമ്മേളനം മാർച്ചിലാണ് ആരംഭിക്കുക.


മഹാരാഷ്​ട്ര സ്​പീക്കർ നാന പ​ട്ടോളാണ് ദേശീയ ചാനലിന്​ നൽകിയ അഭിമുഖത്തിൽ​ ഇതുസംബന്ധിച്ച സൂചന നൽകിയത്​. ഇ.വി.എമ്മിനൊപ്പം ബാലറ്റ്​ പേപ്പർ കൂടി കൊണ്ടു വരാനുള്ള ബില്ലിന്‍റെ കരട്​ തയാറാക്കുകയാണെന്ന്​ നാന പ​ട്ടോൾ പറഞ്ഞു. സംസ്ഥാന നിയമസഭ തെര​​െഞ്ഞടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മാത്രമാവും ബാലറ്റ്​ പേപ്പർ ഉപയോഗിക്കുക.


ഭരണഘടനയിലെ ആർട്ടിക്കൾ 328 പ്രകാരം ഇക്കാര്യത്തിൽ നിയമമുണ്ടാക്കാൻ കഴിയുമെന്നും തെരഞ്ഞെടുപ്പ്​ കമീഷനുമായി ഉൾപ്പടെ ചർച്ച നടത്തിയിട്ടുണ്ടെന്നും മഹാരാഷ്​ട്ര സ്​പീക്കർ പറഞ്ഞു. മഹാ വികാസ്​ അഖാഡി സർക്കാറിലെ പാർട്ടികളായ ശിവസേന, എൻ.സി.പി, കോൺഗ്രസ്​ എന്നിവരെല്ലാം ബാലറ്റ്​ ​േപപ്പർ വീണ്ടും കൊണ്ട്​ വരുന്നതിനെ അനുകൂലിക്കുകയാണ്​.


Previous Post Next Post
Kasaragod Today
Kasaragod Today