അജ്മീറിലേക്ക് തീര്‍ത്ഥാടനത്തിന് പോകുകയായിരുന്ന വാന്‍ ട്രക്കിലിടിച്ച്‌ 8 സ്ത്രീകള്‍ ഉള്‍പ്പെടെ14 പേര്‍ മരിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അപകടം നടന്നത്. കര്‍ണൂല്‍ ജില്ലയിലെ മടാര്‍പുരം ഗ്രാമത്തില്‍ ദേശീയപാത 44ലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.


- ചിറ്റൂര്‍ ജില്ലയിലെ മടനപ്പള്ളിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ റോഡിന്റെ ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലര്‍ച്ചെ മൂന്നിനും 3.30നും ഇടയിലാണ് അപകടം നടന്നത്.ഒരു കുട്ടിയും എട്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.


ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today