ബദിയഡുക്ക: അബ്‌കാരി കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്‌തു.
പെര്‍മുദെ കയ്യാറിലെ സന്ദേശി(24)നെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്‌തത്. 2019ലെ അബ്‌കാരി കേസില്‍ പ്രതിയാണ്. കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിനടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു