കാസർകോട് സ്വദേശിയെ തീണ്ടിയിൽ കവർച്ച ചെയ്തു, യുവാവ് അറസ്റ്റിൽ

 ക​ണ്ണൂ​ര്‍: തീ​വ​ണ്ടി​യി​ലെ ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു​വാ​വി​നെ റെ​യി​ല്‍​വേ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ല്‍ ജ​നു​വ​രി 31ന് ​കോ​ഴി​ക്കോ​ട് നി​ന്ന്​ കാ​സ​ര്‍​കോ​ട്ടേ​ക്ക് വരുക​യാ​യി​രു​ന്ന ഡോ. ​മു​ഹ​മ്മ​ദ് ബാ​സി​ലി​െന്‍റ ബാ​ഗി​ല്‍​നി​ന്ന്​ മൊ​ബൈ​ല്‍ ഫോ​ണും 22,000 രൂ​പ​യും എ.​ടി.​എം കാ​ര്‍​ഡും ക​ള​വു​ചെ​യ്ത കേ​സി​ല്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​യാ​ണ് റെ​യി​ല്‍​വേ പൊ​ലീ​സും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.


തൃ​ക്ക​രി​പ്പൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മൊ​ബൈ​ല്‍ ഫോ​ണും പ​ണ​മ​ട​ങ്ങി​യ പ​ഴ്സും ന​ഷ്​​ട​പ്പെ​ട്ട കാ.


​ര്യം ഡോ​ക്ട​ര്‍ അ​റി​യു​ന്ന​ത്. ത​ല​ശ്ശേ​രി​ക്കും പ​യ്യ​ന്നൂ​രി​നും ഇ​ട​യി​ലാ​ണ് ക​ള​വ് ന​ട​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍ റെ​യി​ല്‍​വേ പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.


തു​ട​ര്‍​ന്ന് പൊ​ലീ​സും ആ​ര്‍.​പി.​എ​ഫും റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളി​ലെ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ല്‍ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷ​ഹീ​ര്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

മാ​ഹി​യി​ല്‍​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ക്കാ​തെ​യാ​ണ് ഷ​ഹീ​ര്‍ ട്രെ​യി​നി​ല്‍ ക​യ​റി​യ​തെ​ന്നും ക​ണ്ണൂ​രാ​ണ് ഇ​റ​ങ്ങി​യ​തെ​ന്നും റെ​യി​ല്‍​വേ പൊ​ലീ​സ് എ​സ്.​ഐ പി. ​ന​ളി​നാ​ക്ഷ​ന്‍ പ​റ​ഞ്ഞു.


റെ​യി​ല്‍​വേ പൊ​ലീ​സ് എ​സ്.​ഐ​മാ​രാ​യ വി.​വി. രാ​മ​ച​ന്ദ്ര​ന്‍, ര​ഞ്ചി​ത്ത്, പി.​കെ. അ​ക്ബ​ര്‍, ആ​ര്‍.​പി.​എ​ഫ് സ്ക്വാ​ഡി​ലെ ബി​നീ​ഷ്, അ​ബ്ബാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ്​ ചെ​യ്ത് ക​ണ്ണൂ​ര്‍ സ​ബ്​ ജ​യി​ലി​ല​ട​ച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today