സിഎഎവിരുദ്ധ സമരക്കാർക്ക് കേസ്: പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുന്നു: ഖാദർ അറഫ

 കാസർകോട്: പൗരത്വ നിയമ വിരുദ്ധ സമരക്കാർക്കെതിരെ കേസെടുക്കില്ലയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളേയും സമരക്കാരെയും കബളിപ്പിച്ച് സംഘ് പരിവാറിനെ സന്തോഷിപ്പിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ പറഞ്ഞു തങ്ങളുടെ ജയിൽവാസം ഡൽഹി അടക്കം രാജ്യത്തെ വിവിധ ജയിലുകളിലുള്ള പൗരത്വഭേധകതി വിരുദ്ദ സമരക്കാർക്കുള്ള ഐക്യദാർഢ്യമാണെന്നും അദ്ദേഹം പറഞ്ഞു സിഎഎവിരുദ്ധ

സമരത്തോടനുബന്ധിച്ച് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസിൽ ജയിൽ വാസത്തിന് ശേഷം ജാമ്യം കിട്ടിയ നേതാക്കൾക്ക് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം കൊറോണ കഴിഞ്ഞാൽ പൗരത്വ നിയമം പാസാക്കുമെന്ന് പറയുന്ന മോഡിയും അമിത്ഷയും രാജ്യത്തെ കുരുതികളമാക്കാനുള്ള പുറപ്പാടിലാണെന്നും

പൗരത്വ പ്രക്ഷോഭങ്ങളിൽ പാർട്ടി തെരുവിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി, ജില്ലാ സെക്രട്ടറി സവാദ് സി.എ, സകരിയ്യ കുന്നിൽ, മുബാക് കടമ്പാർ സംസാരിച്ചു ജയിൽ മോചിതനായ നേതാക്കളെ ടൗണിൽ ആനയിച്ചുകൊണ്ടാണ് സ്വീകരിച്ചത്


Previous Post Next Post
Kasaragod Today
Kasaragod Today