മുളിയാർ :ബോവിക്കാനം ബായിക്കരയിൽ ടീപോയിൽ വെച്ചിരുന്ന ടീവി ദേഹത്തു വീണ് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു
ബാവിക്കരയിലെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി ടിവി യുടെ വയർ വലിച്ചതിനെ തുടർന്ന് തലയിൽ വീഴുകയായിരുന്നു
തെക്കിൽ ഉക്രമ്പാടി സ്വദേശി നിസാറിന്റെയും ബായിക്കര യിലെ മണങ്കോട് ഉമ്മറിന്റെ മകളുമായ ഫായിസയുടെയും ഏക മകനായ മുഹമ്മദ് ഷാക്കിറാണ് മരിച്ചത്
ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം . ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.