ബേക്കലിൽ റിങ്​ റോഡ് യാഥാർഥ്യമായി

 ഉ​ദു​മ: ബേ​ക്ക​ൽ ബീ​ച്ചി​ലേ​ക്കും ഫി​ഷ് ലാ​ൻ​ഡി​ങ്​ സെൻറ​റി​ലേ​ക്കും പോ​കു​ന്ന ബീ​ച്ച് റോ​ഡി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ കെ.​എ​സ്.​ടി.​പി പാ​ല​ത്തി​‍െൻറ പ​ടി​ഞ്ഞാറ്​ വ​ശ​ത്ത് ലോ​ക ബാ​ങ്കി​‍െൻറ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​യി.


കൂ​ട്ട​ത്തി​ൽ കി​ഴ​ക്ക് വ​ശ​ത്തെ റോ​ഡും ടാ​ർ ചെ​യ്ത് റി​ങ്​ റോ​ഡാ​ക്കി മാ​റ്റു​ക​യും ആ​ർ.​ഒ.​ബി​യു​ടെ തു​ട​ക്കം മു​ത​ൽ തോ​ടു​വ​രെ ഓ​വു​ചാ​ൽ നി​ർ​മി​ക്കു​ക​യും ചെ​യ്തു.


റോ​ഡി​‍െൻറ കൂ​ടെ ഓ​വു​ചാ​ൽ കൂ​ടി നി​ർ​മി​ക്കേ​ണ്ട​തി​നാ​ൽ വീ​ര​ഭ​ദ്ര ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം വ​ക സ്ഥ​ല​ത്തി​ന് വ​ശം ഉ​ണ്ടാ​യി​രു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​യു​ടെ വീ​തി 3.5 മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് ജി​ല്ല ക​ല​ക്ട​റു​ടെ അ​പേ​ക്ഷ പ്ര​കാ​രം ബേ​ക്ക​ൽ ബീ​ച്ച് പാ​ർ​ക്ക് ന​ട​ത്തു​ന്ന പ​ള്ളി​ക്ക​ര ബാ​ങ്കും റെ​ഡ് മൂ​ൺ ബീ​ച്ച് പാ​ർ​ക്കും ഒ​രോ ല​ക്ഷം രൂ​പ ക്ഷേ​ത്ര ക​മ്മി​റ്റി​ക്ക് ന​ൽ​കി വീ​തി അ​ഞ്ച്​ മീ​റ്റ​റാ​ക്കാ​ൻ 1.5 മീ​റ്റ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തു.


റോ​ഡി​ന​ക​ത്തു​കൂ​ടെ ക​ട​ന്ന​ു​പോ​കു​ന്ന ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ വ​ശ​ത്തേ​ക്ക് മാ​റ്റി.


പ​ഴ​യ റോ​ഡി​ൽ ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ൻ റി​ട്ട. ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ ശാ​ന്താ​റാം സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​തി​ന് പ്ര​തി​ഫ​ല​മാ​യി ബി.​ആ​ർ.​ഡി.​സി മ​തി​ൽ നി​ർ​മി​ച്ചു​ന​ൽ​കി.


മ​തി​ലി​‍െൻറ തു​ട​ക്ക​ത്തി​ൽ ചി​ത്രം വ​ര​ച്ച് ഭം​ഗി​യാ​ക്കി. അ​തോ​ടൊ​പ്പം ജി​ല്ല ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​ക​രം മേ​ൽ​പാ​ല​ത്തി​‍െൻറ പ​ടി​ഞ്ഞാ​ർ വ​ശം കൂ​ടി കെ.​എ​സ്.​ടി.​പി മെ​ക്കാ​ഡം ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ റോ​ഡി​‍െൻറ ഒ​രു​വ​ശം 280 മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ള​ന​ട്ട് പാ​ല​ത്തി​‍െൻറ അ​ടി​വ​ശം സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today