മുളിയാര്‍ ബെള്ളിപ്പാടി സ്വദേശി റാസല്‍ ഖൈമയില്‍ മരിച്ചു

 മുളിയാര്‍: ബെള്ളിപ്പാടി സ്വദേശി ബഷീര്‍ (40) റാസല്‍ ഖൈമയില്‍ അന്തരിച്ചു. ആസ്റ്റര്‍ ഫാര്‍മസി ജീവനക്കാരനായിരുന്നു. മരുന്ന് കൈമാറാന്‍ ചെന്ന ബഷീര്‍ തിരിച്ചു വരാത്തത്തിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് റോഡരികില്‍ വീണ കണ്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചതായി അറിഞ്ഞത്. പിന്നീട് മരണപ്പെടുകയായിരുന്നു. വീടിന് തറ നിര്‍മ്മിച്ച് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും മടങ്ങിയത്. ഹമീദിന്റെയും പരേതയായ ബീഫാത്തിമ്മയുടെയും മകനാണ്. നസീറയാണ് ഭാര്യ. മക്കള്‍: അഷിവ, അഫ്ര (വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: അഷ്‌റഫ് (ദുബായ്). മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today