ബെൻ സോക്കർ ലീഗ് സീസൺ-3 ഫുട്ബോൾ ലീഗ് മത്സരം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.

 ബെൻ സോക്കർ ലീഗ് സീസൺ-3 ഫുട്ബോൾ ലീഗ് മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.

ബെണ്ടിച്ചാൽ ഫുട്ബോൾ  ഉദ്‌മ കിക്ക്‌ ഓഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.

അതോടൊപ്പം ചട്ടഞ്ചാൽ ഭാഗത്തായി കിക്ക്‌ ഓഫ് ഗ്രൗണ്ട് കൊണ്ട് വരാൻ വേണ്ടി പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.അനുമതി ലഭിച്ചാൽ പെട്ടന്ന് തന്നെ നാട്ടിൽ ഗ്രൗണ്ട് കൊണ്ട് വരാൻ സാധിക്കും എന്ന് ഷാനവാസ് പാദൂർ പറഞ്ഞു.ഇൗ  വാർത്ത സന്തോഷത്തോടെയാണ് അവിടെ ഉണ്ടായിരുന്നവർ വരവേറ്റത്.

 

എട്ട് ടീമുകളായി നടന്ന മത്സരത്തിൽ ബാഴ്സലോണ ബെണ്ടിച്ചാൽ വിജയികളായി.

ഖാലിദ് ബെണ്ടിച്ചാൽ (സെക്രട്ടറി ഫീനിക്സ് ബെണ്ടിച്ചാൽ)

ഫാറൂഖ് മൊട്ട ,സഹദ് കല്ലട,നിഷാദ് പുത്തൂർ, ഫജു ബെന്താട് എന്നിവർ നേതൃത്വം നൽകി.


കമ്മിറ്റി അംഗങ്ങളായ സിയാവ്‌,ബാസിത്,ഇർഷാദ് ബീ എം, റഹൂഫ് ബീ എം നന്ദിയും അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today