കൊടുങ്ങല്ലൂര്‍: സംസ്ഥാനത്തെ വിവിധ പെട്രോള്‍ പമ്ബ് ഓഫിസുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് നീല്ച്ചാല് ബെല സ്വദേശി സാബിതിനെയാണ് (24) പിടികൂടിയത്. പോക്സോ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജെന്റ നേതൃത്വത്തിലുള്ള അന്വേഷണസംഘം മറ്റു പ്രതികളായ മഷൂദ് എന്ന മച്ചു, അലി അസ്കര്‍, അമീര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കൊടുങ്ങല്ലൂര്‍ ബൈപാസ് റോഡിലെ പെട്രോള്‍ പമ്ബില്‍നിന്ന് സെപ്റ്റംബര്‍ 16നാണ് സാബിതും അലി അസ്കറും ചേര്‍ന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പമ്ബിെന്റ ഓഫിസ് പൂട്ട് പൊട്ടിച്ച സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയടങ്ങിയ കാഷ് ചെസ്റ്റടക്കമാണ് രണ്ടംഗസംഘം മോഷ്ടിച്ചത്. പ്രതി സാബിതിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണസംഘത്തില്‍ എസ്.ഐമാരായ ഇ.ആര്. ബൈജു, ബസന്ത്, എ.എസ്.ഐ സിയാദ്, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ ഗോപകുമാര്‍, സുമേഷ്, ബിജു, സുനില്‍കുമാര്‍, ചഞ്ചല്‍ എന്നിവരും ഉണ്ടായിരുന്നു.