ഇന്ത്യയിൽ മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുമെന്ന് ബിജെപി നേതാവ് ബിപ്ലബ് ദേബ് കുമാര്‍, ഇന്ത്യയുടെ പകുതി വിലക്കാണ് അവിടെ പെട്രോൾ വിൽക്കുന്നത് അതും ഇല്ലാതാക്കണോയെന്ന് ട്രോളന്മാർ

 ഗുവാഹത്തി: രാജ്യമെങ്ങും മാത്രമല്ല, അയല്‍ രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ അഗര്‍ത്തലയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുമായി നിരവധി പേർ വരികയാണ് 

 ഇന്ത്യയുടെ പകുതി വിലക്കാണ് ഇന്ത്യ യുടെ അയൽ രാജ്യങ്ങളിൽ പെട്രോൾ വിൽക്കുന്നത്  അതും ഇല്ലാതാക്കണോയെന്നാണ് ട്രോളന്മാരുടെ ചോദ്യം 

2018ല്‍ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായി തയാറെടുക്കവെ അമിത് ഷായുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങളാണ് ബിപ്ലബ് പുറത്തുവിട്ടത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചശേഷം വിദേശത്തേക്കും പാര്‍ട്ടിയെ എത്തിക്കണമെന്ന കാര്യത്തെക്കുറിച്ച്‌ അമിത് ഷാ സംസാരിച്ചിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്.'സംസ്ഥാന ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന് ജാംവല്‍ പറഞ്ഞു.


അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാര്‍ട്ടിയെ വളര്‍ത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു' - ബിപ്ലബ് വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today