മുള്ളേരിയ: കാറഡുക്ക ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന അംഗങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ആദൂര്‍ പൂത്തപ്പലം സ്വദേശി അബ്‌ദുള്‍ ഖാദറിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി എത്തിയ ഹരിത കര്‍മ്മസേനയിലെ അംഗങ്ങളോടാണ് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി.