തൃക്കരിപ്പൂരിൽ നടന്ന മാസ്റ്റേഴ്സ് ജില്ലാ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് 500മീറ്ററിൽ ചാമ്ബ്യന്‍പട്ടം നേടിയത് ബന്തടുക്കയിലെ 70കാരി ചോയിച്ചി

 തൃക്കരിപ്പൂര്‍: ഇന്നലെ തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന ഏഴാമത് മാസ്റ്റേഴ്സ് ജില്ലാ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ബന്തുടക്കയിലെ 70കാരി ചോയിച്ചി താരമായി. 5000 മീറ്റര്‍ നടത്തം, ഷോട്ട്പുട്ട് എന്നീ ഇനങ്ങളില്‍ ചാമ്ബ്യന്‍പട്ടം കരസ്ഥമാക്കി പ്രായത്തെ മറന്ന പ്രകടനത്തോടെ ചോയിച്ചി മലപ്പുറത്ത് നടക്കുന്ന സംസ്ഥാന മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.


മകളും കുണ്ടംകുഴി സ്‌കൂള്‍ കായികാദ്ധ്യാപികയുമായ വാസന്തിയുടെ ശിക്ഷണവും പ്രോത്സാഹനവുമാണ് ഈ മുത്തശ്ശിക്ക് ട്രാക്കില്‍ മികവ് പുലര്‍ത്താന്‍ തുണയായത്. സംസ്ഥാന തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച്‌ ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങളിലും പങ്കെടുക്കുകയാണ് ചോയിച്ചിയുടെ ലക്ഷ്യം.87 വയസുള്ള എന്‍. രാഘവനും 70 പിന്നിട്ട കെ.എ.വി. നാരായണനുമടക്കം 119 താരങ്ങള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്ബാട് ഉദ്ഘാടനം ചെയ്തു. ടി.വി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഗോപാലന്‍ പതാക ഉയര്‍ത്തി. ടി.കെ. ബാലകൃഷ്ണന്‍, കെ.വി. ഗംഗാധരന്‍, എള്ളത്ത് കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today