രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയായി

 കാസർകോട്∙ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയായി. പെരിയയിലെ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതികുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.


യുഡിഎഫിനെതിരെ ബിജെപിയും എൽഡിഎഫും ഒന്നിക്കുന്ന ‘തില്ലങ്കേരി’ മോഡൽ പലയിടത്തും ഉണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും പ്രതീകമായ പിണറായി വിജയനെയും സർക്കാരിനെയും ജനം തൂത്തെറിയുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic