കാസർകോട് എസ് പി ആയി ഹരിശങ്കര്‍ ഐപിഎസ് ചുമതലയേൽക്കും എസ് പി; ഡി ശില്പയ്ക്ക് കോട്ടയത്തേക്ക് സ്ഥലം മാറ്റം

 ജില്ല പോലീസ് മേധാവിമാര്‍ക്ക് സ്ഥലം മാറ്റം ; ഹരിശങ്കര്‍ ഐപിഎസ് കാസര്‍കോട് എസ് പി ഡി ശില്പ കോട്ടയത്തേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇന്‍സ്‌പെക്ടര്‍മാരെയും സബ് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് സ്ഥലം മാറ്റിയത്.


അമ്ബലത്തറയില്‍ നിന്ന് ദാമോദരന്‍ ടി യെ കൊടുവള്ളിയിലേക്കും ബേക്കലില്‍ നിന്നും അനില്‍ കുമാറിനെ കൂരാച്ചുണ്ടിലേക്കും ഹൊസ്ദുര്‍ഗില്‍ നിന്നും ഇ അനൂബ് കുമാറിനെ പെരുവണ്ണാമുഴിയിലേക്കും നീലേശ്വരത്തു നിന്നും പി സുനില്‍ കുമാറിനെ അത്തോളിയിലേക്കും രാജപുരത്തു നിന്നും രഞ്ജിത്ത് രവീന്ദ്രനെ അമ്ബലവയലിലേക്കും ബേഡകത്ത് നിന്നും ടി ഉത്തംദാസിനെ കണ്ണൂര്‍ സിറ്റിയിലേക്കും ചീമേനിയില്‍ നിന്നും എ അനില്‍കുമാറിനെ വളപട്ടണത്തേക്കും കുമ്ബളയില്‍ നിന്ന് പി പ്രമോദിനെ ബേപ്പൂരിലേക്കും സ്ഥലം മാറ്റി നിയമിച്ചു. തലശ്ശേരിയില്‍ നിന്നും കെ സുനില്‍കുമാറിനെ വെള്ളരിക്കുണ്ടിലേക്കും, കതിരൂരില്‍ നിന്നും എം അനിലിനെ കുമ്ബളയിലേക്കും, പാനൂരില്‍ നിന്നും ഫായിസ് അലിയെ ചീമേനിയിലേക്കും, പരിയാരം മെഡികല്‍ കോളജില്‍ നിന്നും കെ വി ബാബുവിനെ കാസര്‍കോടേക്കും ന്യൂ മാഹിയില്‍ നിന്നും അരുണ്‍ ദാസിനെ മഞ്ചേശ്വരത്തേക്കും പേരാവൂരില്‍ നിന്നും പി ബി സജീവിനെ നീലേശ്വരത്തേക്കും എടക്കാട് നിന്ന് കെ മണിയെ ഹൊസ്ദുര്‍ഗിലേക്കും ധര്‍മ്മടത്തു നിന്ന് ശ്രീജിത്ത് കോടേരിയെ വിദ്യാനഗറിലേക്കും മട്ടന്നൂര്‍ എയര്‍പോര്‍ടില്‍ നിന്ന് ടി വി പ്രദീശിനെ ബേക്കലിലേക്കും ആലക്കോട് നിന്ന് നിന്ന് കെ ജെ വിനോയിയെ ബേഡകത്തേക്കും മാറ്റി നിയമിച്ചു. തലശ്ശേരി കോസ്റ്റലിലെ സ്മിതേഷിനെ കുമ്ബള കോസ്റ്റലിലേക്കും ബോസ് കെ എ യെ കാസര്‍കോട് സി ബിയിലേക്കും സ്ഥലം മാറ്റി.


സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ വി അനന്തകൃഷ്ണന്‍, സി ബി നാരായണന്‍, കെ രാജീവന്‍, രത്‌നാകരന്‍, ഇ അശോകന്‍, പി പി രമേശന്‍, പി ആനന്ദന്‍, സങ്കപ്പ ഗൗഡ എന്നിവരെ കണ്ണൂരിലേക്കും യു പി വിപിന്‍, സി ബാലകൃഷ്ണന്‍, പി അജിത്കുമാര്‍, മെല്‍ബിന്‍ ജോസ്, ടി കെ മുകുന്ദന്‍, എം വി വിഷ്ണു പ്രസാദ്, വി കെ അനീഷ്, കെ പി സതീഷ്, സി രാമചന്ദ്രന്‍, ഇ വിനോദ് കുമാര്‍, വിജയന്‍, വിശ്വനാഥന്‍ എന്നിവരെ കോഴിക്കോട് സിറ്റിയിലേക്കും സോമപ്പന്‍, വി കെ വിജയന്‍, മുരളീധരന്‍, ബാലചന്ദ്രന്‍, മധുസൂദനന്‍, കെ പി കൃഷ്ണന്‍ എന്നിവരെ കോഴിക്കോട് റൂറലിലേക്കും എം വി ശ്രീദാസന്‍, കെ പ്രശാന്ത് എന്നിവരെ വയനാട്ടിലേക്കും സ്ഥലം മാറ്റി.


കോഴിക്കോട് നിന്ന് സദാനന്ദന്‍ സന്ദീപ്, ടി വി ഷൈജുന്‍ കണ്ണൂരില്‍ നിന്ന് സഞ്ജയ് കുമാര്‍, ലക്ഷ്മണന്‍, കെ വി ശശി, കെ വി സതീശന്‍, അനില്‍ബാബു, കെ രമേശന്‍, രാമചന്ദ്രന്‍, കെ വി മുരളി, ബാലകൃഷ്ണന്‍, വി വി രാധാകൃഷ്ണന്‍, നിബിന്‍ ജോയ്, പി വി ഗംഗാധരന്‍, കെ ഷാജി, പി ബാബുമോന്‍, കെ പി ശ്രീഹരി, കെ ജി ഉണ്ണിക്കൃഷ്ണന്‍, മഹേഷ് കണ്ടമ്ബത്ത്, സുഭാഷ് ബാബു, പി വിജേഷ്, പി കെ സുമേഷ്, ഗോവിന്ദന്‍, എം വി ഷിജു, മധുസൂദനന്‍, രമേഷ് കുമാര്‍, എ പി ഷാജി, കെ ജയരാജന്‍, കെ നാരായണന്‍, എന്നിവരെ കാസര്‍കോടെക്കും മാറ്റി.


Previous Post Next Post
Kasaragod Today
Kasaragod Today