കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ യൂത്ത് ലീഗ് പിരിച്ച പണത്തിലെ തിരിമറി; പരാതി കിട്ടിയാല്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

 കത്വയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ വകമാറ്റി ചിലവഴിച്ചെന്ന് ആരോപണത്തില്‍ പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. യൂത്ത് ലീഗ് മുന്‍ ദേശീയ കമ്മിറ്റി അംഗം യൂസഫ് പടനിലമാണ് ആരോപണവുമായി രംഗത്തെത്തിയത്. പള്ളികളില്‍ നിന്നും ഗള്‍ഫില്‍ നിന്നും പിരിച്ച ഒരു കോടി രൂപയുടെ കണക്ക് പാര്‍ട്ടിയില്‍ അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു ആരോപണം.


കെ.സുധാകരന്റെ വിവാദമായ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ചെത്തുകാരന്റെ മകനായി ജനിച്ചതില്‍ ജാള്യത ഇല്ലെന്നും മറിച്ച്‌ അഭിമാനമാണുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച്‌ വിശദീകരിച്ച പിണറായി വിജയന്‍ സുധാകരന്റേത് ആക്ഷേപമായി കണക്കാക്കുന്നില്ലെന്നും പറഞ്ഞു.ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ചു എന്നത് ഏതെങ്കിലും തരത്തില്‍ ഒരപമാനമായി കാണുന്നില്ല. സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്ന കാലം മുതലേ പരസ്പരം അറിയാം, അതുകൊണ്ട് തന്നെ ചെത്തുകാരന്റെ മകന്‍ എന്ന് തന്നെ വിളിച്ചത് ഒരാക്ഷേപമായി കാണുന്നില്ല. പിണറായി കൂട്ടിച്ചേര്‍ത്തു.


ചെത്തുകാരന്റെ മകന്‍ എന്ന് വിളിക്കുന്നത് ഒരു തരത്തിലും ആക്ഷേപമായി കാണേണ്ടതില്ല. മറ്റേതെങ്കിലും ദുര്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന ഒരാളുടെ മകനാണെന്ന് പറഞ്ഞാല്‍ അതിന് മകന്‍ ഉത്തരവാദിയല്ലെങ്കില്‍ കൂടി അതൊരു ജാള്യതയായി തോന്നാനുള്ള സാധ്യതയുണ്ട്, പക്ഷേ ഇവിടെയങ്ങനൊരു ജാള്യതയുടേയോ അപമാനത്തിന്റെയോ പോലും ആവശ്യമില്ല. പണിയെടുത്ത് ജീവിച്ച ഒരു പിതാവിന്റെ മകനാണ് എന്നതില്‍ അഭിമാനം മാത്രമേയുളളൂ. പിണറായി വിജയന്‍ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic