വര്‍ഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും അലഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച മകളെ അച്ഛന്‍ കണ്ടെത്തുന്നത് 8 വര്‍ഷത്തിനു ശേഷം

 കോട്ടയം ∙ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി അഭയകേന്ദ്രത്തില്‍ കഴിഞ്ഞ മധ്യപ്രദേശ് സ്വദേശിനി 8 വര്‍ഷത്തിനു ശേഷം കുടുംബത്തിന്റെ തണലില്‍. സ്വന്തം വീട്ടിലേക്കു തിരിച്ചുപോകാന്‍ കഴിയാതെ ഗാന്ധിനഗര്‍ സാന്ത്വനത്തിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന മണ്ഡല്‍ ജില്ലയില്‍ നിന്നുള്ള ബൃഹസ്പദി(24), മകന്‍ ഓംകാര്‍ (4) എന്നിവരെ ഇന്നലെ അച്ഛന്‍ രത്തിറാം എത്തി കൂട്ടിക്കൊണ്ടു പോയി.


ഇവരെത്തേടി വര്‍ഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും അലഞ്ഞ ശേഷമാണ് രത്തിറാം ഗാന്ധിനഗര്‍ സാന്ത്വനത്തില്‍ ഇവരെ കണ്ടുമുട്ടിയത്. സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവും ഇവിടത്തെ അന്തേവാസിയായ സുമനുമാണ് ഈ സമാഗമത്തിനു കാരണക്കാര്‍. എഴുത്തും വായനയും അറിയാത്ത ബൃഹസ്പദിയെ മധ്യപ്രദേശ് സ്വദേശിയായ മനോഹറിനാണു വിവാഹം കഴിച്ചു നല്‍കിയത്.


Loading ...


ഏലപ്പാറയിലെ ഏലത്തോട്ടത്തില്‍ തൊഴിലാളിയായിരുന്നു മനോഹര്‍. ഏലത്തോട്ടത്തില്‍ വച്ചാണു ബൃഹസ്പദി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. തുടര്‍ന്നു മനോഹര്‍ നാട്ടുകാരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു മുങ്ങി. 10 ദിവസമായിട്ടും ആരും തേടി വരാതിരുന്നതോടെ ആശുപത്രി അധികൃതര്‍ സാന്ത്വനത്തിലേക്കു മാറ്റി. പലയിടത്തും അന്വേഷിച്ചെങ്കിലും മനോഹറിനെ കണ്ടെത്താനായില്ല.


മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്കു തിരികെ പോകാനും ബൃഹസ്പദിക്ക് അറിയാതെ വന്നതോടെ ഇവിടെ തുടരുകയായിരുന്നു.മകളെയും മരുമകനെയും കാണാതെ വന്നതോടെ രത്തിറാം ഇവരെ അന്വേഷിച്ചു കേരളത്തിലെത്തി. ഇടുക്കി, കോട്ടയം ജില്ലകളില്‍ മാസങ്ങളോളം ചെലവിട്ടെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു തമിഴ്നാട്ടിലും ഏറെക്കാലം അന്വേഷിച്ചു.


സാന്ത്വനത്തില്‍ കഴിഞ്ഞിരുന്ന സുമന്‍ എന്ന അന്തേവാസി സ്വദേശമായ മധ്യപ്രദേശിലേക്കു തിരിച്ചു പോയതോടെയാണ് ഇവരുടെ കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സാന്ത്വനം അധികൃതര്‍ ആരംഭിച്ചത്. സുമന്‍ തന്റെ സഹോദരന്റെ സഹായത്തോടെ ബൃഹസ്പദി പറഞ്ഞ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടെത്തി. അപ്പോഴാണു മകള്‍ കോട്ടയത്ത് ഉണ്ടെന്നും കുഞ്ഞ് ജനിച്ചതും മനോഹര്‍ ഉപേക്ഷിച്ചു പോയതും ബന്ധുക്കള്‍ അറിഞ്ഞത്.


Previous Post Next Post
Kasaragod Today
Kasaragod Today