തെരഞ്ഞെടുപ്പ്​ പ്രചാരണ പത്രികക്ക്​ ആശയം സമര്‍പ്പിക്കുന്നവര്‍ക്ക്​​ ഐഫോണ്‍ സമ്മാനമായി നല്‍കുമെന്ന്​ കോണ്‍ഗ്രസ്​

 ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ പ്രചാരണ പത്രികക്ക്​ ആശയം സമര്‍പ്പിക്കുന്നവര്‍ക്ക്​ പണവും ഐഫോണും സമ്മാനമായി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്​. അസമിലെ കോണ്‍ഗ്രസ്​ കമ്മിറ്റിയാണ്​ ഐഫോണ്‍ നല്‍കുമെന്ന്​ അറിയിച്ചത്​. ചെറിയ വിഡിയോകളുടെ രൂപത്തിലാണ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ പത്രികക്കായി ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്​.


പാര്‍ട്ടി എം.പി ഗൗരവ്​ ഗൊഗോയിയാണ്​ ഇക്കാര്യം അറിയിച്ചത്​. "അസമിനെ രക്ഷിക്കാം" എന്ന കോണ്‍ഗ്രസിന്‍റെ കാമ്ബയിനിന്‍റെ ഭാഗമായാണ്​ ഐഫോണ്‍ സമ്മാനം നല്‍കുന്നത്​. രണ്ട്​ മിനിറ്റ്​ ദൈര്‍ഘ്യമുള്ള വിഡിയോയാണ്​ അയക്കേണ്ടത്​. എല്ലാ ദിവസവും വരുന്ന വിഡിയോകള്‍ പരിശോധിച്ച്‌​ മികച്ചതിന്​ ഐഫോണ്‍ നല്‍കുംമറ്റുള്ള വിഡിയോകള്‍ക്ക്​ പണവും സമ്മാനമായി നല്‍കുമെന്ന്​ കോണ്‍ഗ്രസ്​ അറിയിച്ചു.


സി.എ.എ സമരത്തിന്‍റെ സമയത്ത്​ പൊലീസ്​ അതിക്രമങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ചെറിയ വിഡിയോകള്‍ സഹായിച്ചിട്ടുണ്ടെന്നാണ്​ കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​ പ്രചാരണരംഗത്തും വിഡിയോകള്‍ ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ്​ നീക്കം നടത്തുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today

Artic