കോ​ൺ​ഗ്ര​സ് സം​ഘി ഗ്രൂ​പ്പി​ന്‍റെ ത​ലൈ​വരാ​ണ് ചെ​ന്നി​ത്ത​ല, തവനൂരിലേക്ക് വരാൻ വെല്ലുവിളിച്ച് കെ.ടി ജലീൽ

 മ​ല​പ്പു​റം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെതിരെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ത​വ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നി​ടെ ഫേ​സ്ബു​ക്കി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഫേ​സ്ബു​ക്കി​ലൂ​ടെ ത​ന്നെ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു ജ​ലീ​ൽ.


കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘി ഗ്രൂ​പ്പി​ന്‍റെ ത​ലൈ​വ​റാ​ണ് ചെ​ന്നി​ത്ത​ലയെന്ന് സോഷ്യൽ മീഡിയയിലൂടെ ജലീൽ ആരോപിച്ചു. മ​ക​നു ഐ​.എ​.എ​സ് കി​ട്ടാ​ൻ വ​ഴി​വി​ട്ട ക​ളി​ക​ൾ ന​ട​ത്തി. കി​ട്ടാ​താ​യ​പ്പോ​ൾ ഐ​.ആ​ർ​.എ​സി​ൽ തൃ​പ്തി​യ​ട​ഞ്ഞു. മ​റ്റൊ​രു മ​ക​ന് ഫീ​സ് കൊ​ടു​ക്കാ​നാ​യി ചെ​ന്നി​ത്ത​ല ഒരു കോടി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ജ​ലീ​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു.


ബ​ന്ധു​നി​യ​മ​നം, മാ​ര്‍​ക്ക് ദാ​നം, സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​തം, സ്വ​ര്‍​ണ​ക്ക​ട​ത്ത് ഇ​ങ്ങ​നെ ക​റ​പു​ര​ണ്ട അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ളു​ടെ ട്രാ​ക്ക് റി​ക്കാ​ർ​ഡാ​ണ് ത​വ​നൂ​രി​ന്‍റെ ജ​ന​പ്ര​തി​നി​ധി കെ.​ടി.​ജ​ലീ​ലി​ന്‍റേ​ത് എന്നായിരുന്നു ജ​ലീ​ലി​നെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ചെ​ന്നി​ത്ത​ല​യു​ടെ പോ​സ്റ്റ്. ത​വ​നൂ​രി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് വീ​ശു​ന്നു​ണ്ടെ​ങ്കി​ൽ ര​മേ​ശ്ജി​ക്കും ഒ​രു കൈ ​നോ​ക്കാ​വു​ന്ന​താ​ണ്. എ​ന്താ വ​രു​ന്നോ കേ​ള​പ്പ​ജി​യു​ടെ മ​ണ്ണി​ലേ​ക്ക് എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് ജലീൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?


Previous Post Next Post
Kasaragod Today
Kasaragod Today