മതപരമായ ആവശ്യത്തിനും ആരാധനക്കും വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിന് ഇനി കലക്ടറുടെ അനുമതി വേണ്ട

 തിരുവനന്തപുരം: മതപരമായ ആവശ്യത്തിനും ആരാധനക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരാധനാലയ നിർമാണത്തിന്​ വലിയ പ്രയാസം നേരിട്ട സാഹചര്യത്തിലാണിത്​.


നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് കലക്ടറുടെ അനുമതി ആവശ്യമായിരുന്നു. പലപ്പോഴും ആരാധനാലയങ്ങളുടെ നിർമാണം തടസ്സപ്പെടുന്ന സ്​ഥിതിയും വന്നു. മതമേധാവികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇത്​ കൊണ്ടുവന്നിരുന്നു.


-മാനന്തവാടി ജില്ല ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കും. ജില്ല ആശുപത്രിക്ക് സമീപം നഴ്‌സിങ്​ വിദ്യാർഥികള്‍ക്കായി നിര്‍മിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്​ടിക്കാനും തീരുമാനിച്ചു​േനരത്തെ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ഏറ്റെടുക്കാൻ സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും ചീഫ്​ സെക്രട്ടറി അധ്യക്ഷനായ സമിതി വേണ്ടെന്ന നിലപാട്​ സ്വീകരിച്ചു. സ്വന്തം നിലക്ക്​ മെഡിക്കൽ കോളജ്​ സ്​ഥാപിക്കാനും അനുയോജ്യ ഭൂമി കണ്ടെത്താനുമാണ്​ സർക്കാർ തീരുമാനിച്ചത്​. ഇതിനുശേഷമാണ്​ മാനന്തവാടി ജില്ല ആശുപത്രിയെ തൽക്കാലം മെഡിക്കൽ കോളജായി ഉയർത്താൻ തീരുമാനിച്ചത്​.


-കുന്നംകുളം, നെയ്യാറ്റിന്‍കര, അടൂര്‍, പുനലൂര്‍, പരവൂര്‍ (കൊല്ലം) എന്നിവിടങ്ങളില്‍ കുടുംബ കോടതികള്‍ സ്ഥാപിക്കും. ശിപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു.


-2020-21 വര്‍ഷത്തെ അബ്കാരി നയം 2021-22 സാമ്പത്തികവര്‍ഷവും അതേപടി തുടരും.


-കേരള ഫീഡ്‌സ് ലിമിറ്റഡിലെ വര്‍ക്ക്‌മെന്‍ വിഭാഗം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.


-കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂര്‍ മുഴുക്കുന്ന് വട്ടപ്പൊയില്‍ എം. വിനോദിന് ചികിത്സക്ക്​ ചെലവായ 6.67 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.


-ബൈക്ക് യാത്രക്കിടെ പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് മരിച്ച പി.എസ്. വിഷ്ണുവി​െൻറ (എറണാകുളം പള്ളുരുത്തി സ്വദേശി) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 5 ലക്ഷം രൂപ ധനസഹായം നൽകും.


Previous Post Next Post
Kasaragod Today
Kasaragod Today