കാസര്‍കോട്: കാസര്‍കോടിനെ സര്‍കാര്‍ അവഗണിച്ചിട്ടില്ലെന്നും അത്തരം ചിന്തകളില്‍ കഴമ്പില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജില്ലയിലെ ആരോഗ്യ രംഗത്ത് നടന്നത് വളരെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് കംപോണന്റ് സെപറേഷന്‍ യൂണിറ്റും പുതിയ ഒ.പി വെയ്റ്റിങ് ഏരിയയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയാവുകയാണെന്നും രണ്ടുവര്‍ഷത്തിനകം പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു. 273 തസ്തികകള്‍ സൃഷ്ടിച്ചുവെന്നും 100 സീറ്റുള്ള ഗവ. മെഡികല്‍ കോളജിന് അപേക്ഷ നല്‍കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ടാറ്റ ട്രസ്റ്റ്, കോവിഡ് ആശുപത്രി സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത കാണിച്ചപ്പോള്‍ മുഖ്യമന്ത്രിയാണ് കാസര്‍കോട് തുടങ്ങാന്‍ ആവശ്യപ്പെട്ടത്, സര്‍കാറിന് ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്, കിഫ്ബി ഫണ്ടില്‍ നിന്ന് 8 കോടി ചെലവില്‍ കാത്ത് ലാബ് എന്നിവ ആരംഭിക്കുകയാണ്, ജനറല്‍ ആശുപത്രി 8 നില കെട്ടിടം ഏഴുമാസത്തിനകം പൂര്‍ത്തിയാകും, നീലേശ്വരം, മംഗല്‍പാടി താലൂക് ആശുപത്രികള്‍ക്ക് 15 കോടിയുടെയും ബേഡഡുക്കയിലും 12 കോടിയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി 2 മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും 3 വര്‍ഷത്തിനകം മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
സര്‍കാര്‍ അധികാരത്തിലേറിയപ്പോഴാണ് കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ മൂന്ന് സൂപര്‍
സ്‌പെഷ്യാലിറ്റികള്‍ ജില്ലാ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗത്ത് ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാന്‍ എന്തു ചെയ്യണമെന്ന ചര്‍ചയുടെ ഫലമാണ് അഞ്ചു വര്‍ഷത്തിനകം കേരളത്തിലുണ്ടായ മാറ്റം, ആര്‍ദ്രം മിഷന്‍ ആരോഗ്യ മേഖലയില്‍ പാവപ്പെട്ടവരുടെ ചികിത്സാ ചെലവില്ലാതാക്കി, 941 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 600
എഫ്.എച്ച്.സിയായി ഉയര്‍ത്തി കഴിഞ്ഞുവെന്നും 1444 തസ്തികകള്‍ കൂടി ബജറ്റില്‍ ആരോഗ്യ വകുപ്പിന് അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും, സിസിയു ഉടന്‍ ആരംഭിക്കും, സ്‌ട്രോക് യൂണിറ്റ് ജില്ലാ ആശുപത്രികളിലെല്ലാം സ്ഥാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.