*ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5610 പേർക്ക്,കോവിഡ് മുക്തരായത് 6653പേർ, മരണം 19

 കാസര്‍കോട് വെള്ളിയാഴ്ച 99 പേര്‍ക്ക് കോവിഡ്, 47 പേര്‍ക്ക് രോഗമുക്തി, സംസ്ഥാനത്ത് കോവിഡ് ഇതര മരണനിരക്ക് കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രി. 2019-2020 വര്‍ഷത്തേക്കാള്‍ 2020-21ല്‍ നാല്‍പതിനായിരത്തോളം മരണങ്ങളുടെ കുറവുണ്ട്. കോവിഡ് കാലത്തും ഇതര രോഗങ്ങളുടെ ചികിത്സയില്‍ വീഴചയുണ്ടായില്ലെന്നതിന് തെളിവാണെന്നും വിശദമായ കണക്കുകള്‍ പിന്നീട് പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്കിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി െക.കെ. ശൈലജ.


Previous Post Next Post
Kasaragod Today
Kasaragod Today