പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര; യാത്രക്കിടെ തല താഴെ വീണു, മുത്തുപ്പേട്ടയിലാണ് സംഭവം

 ചെന്നൈ: പഞ്ചായത്തംഗമായ യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. യാത്രയ്ക്കിടെ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രതികളെ തിരയുകയാണ് പൊലീസ്. മുത്തുപേട്ട പഞ്ചായത്തിലെ വാര്‍ഡ് അംഗമായ മണലമേട് കോവിലൂര്‍ സ്വദേശി ആര്‍. രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്.


- തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയ്ക്ക് സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവരാണ് ആ കാഴ്ച കണ്ടു ഞെട്ടിയത്. അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍ കിടക്കുന്നതായിരുന്നു ആ നടുക്കുന്ന കാഴ്ച.


ഇരുചക്രവാഹനത്തില്‍ പോയവരില്‍ നിന്ന് താഴെ വീണതായിരുന്നു ആ തല. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകള്‍ പ്രദേശത്തെ ഗുണ്ടാസംഘത്തില്‍ സജീവ അംഗമായ രാജേഷിന്റെ പേരിലുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡി എം കെയില്‍ ചേരുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.മറ്റൊരു സംഭവത്തില്‍ കോഴിക്കോട് - പാലക്കാട് ദേശീയപാതയ്ക്ക് അരികില്‍ കൈകള്‍ മുറിച്ചുമാറ്റി നഗ്നമായ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തച്ചമ്ബാറ പെട്രോള്‍ പമ്ബിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.


നഗ്നമായ നിലയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്ബാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയെങ്കിലും വെച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തച്ചമ്ബാറയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today