കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ അഴിമുഖത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മണല്‍ തൊഴിലാളികള്‍ മൃതദേഹം കണ്ടത്. 70 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. താടിയും തലമുടിയും നീട്ടിവളര്‍ത്തിയിട്ടുണ്ട്.
വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ. ഷേഖ് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.