കുമ്പള മാവിനക്കട്ടയിൽ പികപ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

 കുമ്പള: കുമ്പള മാവിനക്കട്ട ദേശീയപാതയില്‍ വാഗ്നര്‍ കാറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. വടകര ചോറോടിലെ ജിതിന്‍ (37), അച്ഛന്‍ രാജന്‍ (70), അമ്മ ശൈലജ (60), ഭാര്യ ഗ്രീഷ്മ (28), മകന്‍ ധീരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.45ഓടെയാണ് അപകടം. ഇവര്‍ കാറില്‍ മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ്‌വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗ്രീഷ്മയേയും ധീരജിനേയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കുമ്പള സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്.


Previous Post Next Post
Kasaragod Today
Kasaragod Today