ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങിയ സുഡാനി കുടുംബത്തിന്റെ വേദനാജനകമായ അന്ത്യം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ച കാറിനടുത്ത് നിന്ന് കണ്ടെ ത്തിയത്. ബാക്കിയുള്ള 13 പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല.
ആറു മാസം മുംബ് യാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം എന്നാണു അറബ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിബിയയിലെ കുഫ്ര സിറ്റിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ യായിട്ടായിരുന്നു മൂന്ന് സ്ത്രീകളുടെയും അഞ്ച് പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുഡാനിലെ അല്‍ ഫാഷിറില്‍ നിന്ന് ലിബിയയിലെ കുഫ്ര സിറ്റിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം നടന്നത്.മൃതശരീരങ്ങള്‍ കാറിനു സമീപത്തായിരുന്നു കിടന്നിരുന്നത്. പല ശരീരങ്ങളും മണല്‍ മൂടിയ നിലയിലായിരുന്നു. 'ഉമ്മയെ നിങ്ങളുടെ അടുത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പൊറുക്കണം. കരുണക്കായി പ്രാര്‍ഥിക്കുകയും ഖുര്‍ ആന്‍ ഹദ് യ ചെയ്യുകയും വേണം' എന്ന വസിയത്ത് ഉള്‍ക്കൊള്ളുന്ന ഇവര്‍ മരിക്കും മുമ്ബ് എഴു
തിയ കുറിപ്പ് കണ്ടെത്തിയത് ഏറെ വേദനാജനകമായി.