ചരിത്രം രചിച്ച്‌ വ്ലോഗര്‍; ഒരു ലക്ഷം രൂപ ഡെലിവറി ബോയിക്ക് ടിപ്പ്

 കൊച്ചി: ഒരു പക്ഷേ സോഷ്യല്‍ മീഡിയയുടെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെയൊരു സംഭവം.

ഡെലിവറി ബോയിക്ക് ഒരു ലക്ഷം രൂപ ടിപ്പ് കൊടുത്ത് വ്ലോഗര്‍. കാര്‍ത്തിക് സൂര്യ എന്ന യു ട്യൂബറാണ് ഒരു ലക്ഷം രൂപ ഡെലിവറി ബോയിക്ക് ടിപ്പ് കൊടുത്തത്. ഒരു ലക്ഷം രൂപ ടിപ്പായി ലഭിച്ചാല്‍ ഡെലിവറി ബോയിക്ക് എന്ത് സംഭവിക്കും എന്ന് അറിയുന്നതിന് വേണ്ടി ആയിരുന്നു കാര്‍ത്തിക് ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. കൊച്ചി സ്വദേശിയായ അഖില്‍ ദാസ് എന്ന ഡെലിവറി ബോയിക്കാണ് ഒരു ലക്ഷം രൂപ ടിപ്പായി ലഭിച്ചത്. ടെക്നോ പാര്‍ക് ടുഡേ എന്ന ഫേസ്ബുക്ക് പേജാണ് ഈ സംഭവം പങ്കുവച്ചത്. ടെക്നോ പാര്‍ക് ടുഡേ എന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ച കാര്യങ്ങള്‍ ചുവടെ; 


കാര്‍ത്തിക് സൂര്യ എന്ന യൂട്യൂബറാണ് കൊച്ചിയിലെ ഡെലിവറി ബോയിക്ക് 1 ലക്ഷം രൂപ ടിപ്പ് നല്‍കിയത്.


ഡെലിവറി ബോയിക്ക് 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാല്‍ എന്തു സംഭവിക്കും എന്നറിയാന്‍ വേണ്ടിയാണ് കാര്‍ത്തിക് ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. കൊച്ചി സ്വദേശിയായ അഖില്‍ദാസ് എന്ന ഡെലിവറി ബോയിക്കാണ് 1 ലക്ഷം രൂപ ലഭിച്ചത്.


ഫെബ്രുവരി 9 നാണ് കാര്‍ത്തിക് ഡെലിവറി ബോയിയെ ഞെട്ടിച്ച്‌ 1 ലക്ഷം രൂപ ടിപ്പ് നല്‍കിയത്. ഇതിനായി കാര്‍ത്തിക് സുഹൃത്തിന്റെ തമ്മനത്തെ വീട്ടില്‍ എത്തി. സുഹൃത്തുക്കളോട് ഇക്കാര്യം പങ്കു വച്ചു. അദ്യം എല്ലാവരും ഇത്രയും രൂപ ടിപ്പ് കൊടുക്കുന്നു എന്ന് കേട്ട് അമ്ബരന്നുപോയി. പിന്നീട് ഇതില്‍ എല്ലാവരും പങ്കു ചേരുകയായിരുന്നു. അങ്ങനെ ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പില്‍ നിന്നും 643 രൂപയ്ക്ക് 8 ജ്യൂസ് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ജ്യൂസ് ഓര്‍ഡര്‍ ചെയ്ത് മിനിട്ടുകള്‍ക്കകം ആ ഭാഗ്യവാന്‍ ഓര്‍ഡര്‍ സ്വീകരിച്ചു.


അഖില്‍ ഹരിദാസ് എന്ന ഡെലിവറി ബോയിയാണ് ഓര്‍ഡര്‍ സ്വീകരിച്ചത്. 36 മിനിട്ടുകള്‍ക്ക് ശേഷം തമ്മനത്തെ വീട്ടിലേക്ക് അഖില്‍ ജ്യൂസുമായി എത്തി. വാതിക്കല്‍ നിന്ന അഖിലിനെ കാര്‍ത്തിക്കും സുഹൃത്തുക്കളും വീട്ടിനുള്ളിലേക്ക് വിളിച്ചു കയറ്റി. അല്‍പ്പ നേരം കണ്ണടച്ച്‌ നില്‍ക്കുവാനും കൈ നീട്ടാനും അവശ്യപ്പെട്ടു. തെല്ലൊന്നമ്ബരന്ന അഖില്‍ എന്തിനാണ് എന്ന് ചോദിച്ച്‌ ആദ്യം മടിച്ചു നിന്നെങ്കിലും കണ്ണടച്ചു നിന്നു. ഈ സമയം കാര്‍ത്തിക് 100 രൂപയുടെ 10 നോട്ടു കെട്ടുകള്‍ കയ്യില്‍ വച്ചു കൊടുക്കുയായിരുന്നു.


കണ്ണു തുറന്ന അഖിലിന് ആദ്യം കാര്യമൊന്നും മനസ്സിലായില്ല. എന്തിനാണ് എന്നറിയാതെ ഭാവ വ്യത്യാസമൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു. 1 ലക്ഷം രൂപയുണ്ടെന്നും ഇതില്‍ നിന്നും എത്ര രൂപ വേണമെങ്കിലും ടിപ്പായി എടുക്കാമെന്നും കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ കാര്‍ത്തിക്കിനെ ഞെട്ടിച്ചു കൊണ്ട് ടിപ്പൊന്നും വേണ്ടെന്നും വീട്ടില്‍ വെറുതെ ഇരിക്കുന്നതു കൊണ്ട് ഡെലിവറി ജോലി ചെയ്യുകയാണ് എന്നും അഖില്‍ മറുപടി പറഞ്ഞു. ഇതു മുഴുവന്‍ അഖിലിന് നല്‍കിയതാണെന്നും പണം വാങ്ങാനും പറഞ്ഞിട്ടും അഖില്‍ ആദ്യമൊന്നും വിശ്വസിച്ചില്ല. പിന്നീട് കാര്‍ത്തിക് 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാല്‍ ഒരു ഡെലിവറി ബോയിക്കുണ്ടാകുന്ന ഭാവ വ്യത്യാസം എന്തെന്നറിയാന്‍ നടത്തിയ പരീക്ഷണമാണെന്നും ആ ഭാഗ്യവാന്‍ അഖില്‍ ആണെന്നും പറഞ്ഞു. ഇതോടെയാണ് താന്‍ കാണുന്നത് സ്വപ്നമല്ല എന്ന് അഖിലിന് മനസ്സിലായത്. വിയര്‍ത്ത് കുളിച്ചു നിന്ന അഖിലിന് ഓര്‍ഡര്‍ ചെയ്ത ജ്യൂസും കുടിക്കാന്‍ നല്‍കിയാണ് കാര്‍ത്തിക് തിരിച്ചയച്ചത്.


ഏറെ നാളായി ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ നീണ്ടു പോകുകയായിരുന്നു. പലരോടും ആവശ്യം ഉന്നയിച്ചെങ്കിലും അധികം സബ്സ്‌ക്രൈബേഴ്സ് ഇല്ലാത്തതിനാല്‍ 1 ലക്ഷം രൂപ മുടക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതിനിടയിലാണ് ഒരു ആപ്ലിക്കേഷന്റെ അധികൃതരുമായി ഇക്കാര്യം സംസാരിക്കുകയും അവര്‍ പണം നല്‍കുകയും ചെയ്തത്. അങ്ങനെയാണ് 9 ന് കൊച്ചിയില്‍ വച്ച്‌ ഷൂട്ട് ചെയ്തത്. ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് മുന്‍പ് ഒരു വ്ളോഗര്‍ ഇത്തരത്തില്‍ ഡെലിവറി ബോയ്ക്ക് ടിപ്പ് കൊടുത്തിട്ടുള്ളത്. 50,000 രൂപയായിരുന്നു. ആദ്യമായാണ് 1 ലക്ഷം രൂപ ഒന്നിച്ച്‌ ഒരാള്‍ക്ക് നല്‍കുന്നത്. -; കാര്‍ത്തിക് പറഞ്ഞു.


സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്ളോഗറാണ് കാര്‍ത്തിക്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാര്‍ത്തിക് 2017 ലാണ് കാര്‍ത്തിക് സൂര്യ എന്ന വ്ളോഗ് ആരംഭിക്കുന്നത്. ടെക്ക്നോപാര്‍ക്കിലെ ഒരു കമ്ബനിയിലെ ബിസിനസ് ഡെവലപ്പ് മാനേജര്‍ ജോലി ഉപേക്ഷിച്ചാണ് വ്ളോഗറായത്. ഡല്‍ഹിക്ക് പോയപ്പോള്‍ ലുങ്കി ഉടുത്തു കൊണ്ട് ഫ്ളൈറ്റിലും മെട്രോയിലും യാത്ര ചെയ്തത് വലിയ ഹിറ്റായിരുന്നു. പിന്നീട് ഒരു ലക്ഷം ഒരു രൂപ നാണയം കൊടുത്ത് ഐഫോണ്‍ വാങ്ങിയ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today