മോഹൻലാൽ -ജിത്തുജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം -2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഫെബ്രുവരി 19നാണ് റിലീസ്.
റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പഴയ കഥാതന്തുവിൽ ഊന്നിയുള്ളതാണ് ചിത്രത്തിന്‍റെ ട്രെയിലർ.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ്. മീന, സിദ്ദീഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ അനിൽ, സായ് കുമാർ തുടങ്ങിയവരും പ്രധാന േവഷങ്ങളിലെത്തും.
2013ലാണ് ദൃശ്യം തിയറ്റുകളിലെത്തിയത്. മോഹൻലാലിന്‍റെ ജോർജ്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം വൻ കലക്ഷൻ നേടുകയും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.