ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വി​ങ്​ പെ​ര്‍​മി​റ്റ്​ യു.​എ.​ഇ​യി​ല്‍ പു​തു​ക്കാം

 ദു​ബൈ: ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ലൈ​സ​ന്‍​സ്​ യു.​എ.​ഇ​യി​ല്‍ ത​ന്നെ പു​തു​ക്കാ​മെ​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി​യും കോ​ണ്‍​സു​ലേ​റ്റും അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ഈ ​സൗ​ക​ര്യം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്​​ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ വ​ര്‍​ക്കി​ങ്​ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​ക്ക്​ 12 വ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​കും.


ദു​ബൈ​യി​ല്‍ ഊ​ദ്​ മേ​ത്ത​യി​ലെ ഐ.​വി.​എ​സ്​ ​േഗ്ലാ​ബ​ല്‍ ബി​ല്‍​ഡി​ങ്ങി​ലെ 201, 202 റൂ​മി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.പാ​സ്​​പോ​ര്‍​ട്ട്, ഇ​ന്ത്യ​ന്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്, ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വി​ങ്​ പെ​ര്‍​മി​റ്റ്​ എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലു​ക​ള്‍ കൈ​യി​ല്‍ ക​രു​ത​ണം. രേ​ഖ​ക​ള്‍ കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തി​െന്‍റ 'പ​രി​വാ​ഹ​ന്‍' പോ​ര്‍​ട്ട​ലി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യും ഫീ​സ്​ അ​ട​ക്കു​ക​യും ചെ​യ്യ​ണം. 48 ദി​ര്‍​ഹ​മാ​ണ്​ ഫീ​സ്.


ഇ​ന്ത്യ​യി​ലെ സെ​ന്‍​ട്ര​ല്‍ മോ​​ട്ടോ​ര്‍ വെ​ഹി​ക്ക്​​ള്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​തി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ ന​ട​പ​ടി. ഇ​ന്ത്യ അ​നു​വ​ദി​ക്കു​ന്ന ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഡ്രൈ​വി​ങ്​ പെ​ര്‍​മി​റ്റ്​ യു.​കെ, യു.​എ​സ്, ജ​ര്‍​മ​നി, ആ​സ്​​ട്രേ​ലി​യ, കാ​ന​ഡ, സ്വി​റ്റ്​​സ​ര്‍​ല​ന്‍​ഡ്, ഭൂ​ട്ടാ​ന്‍, ന്യൂ​സി​ല​ന്‍​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, മൗ​റീ​ഷ്യ​സ്, ഫി​ന്‍​ലാ​ന്‍​ഡ്, സ്​​പെ​യി​ന്‍, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​െന്‍റ കാ​ലാ​വ​ധി ഒ​രു​വ​ര്‍​ഷ​മാ​ണ്.


Previous Post Next Post
Kasaragod Today
Kasaragod Today