മ​ധ്യ​പ്ര​ദേ​ശി​ല്‍ 62 പേരുമായി പോകുകയായിരുന്ന ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 32 മ​ര​ണം, അമിത് ഷാ ഔദ്യോഗിക പരിപാടികൾ റദാക്കി

 ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ല്‍ ശാ​ര​ദ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ വെ​ള്ള​ത്തി​ല്‍ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പാ​ല​ത്തി​ല്‍ നി​ന്നും ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ 60 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഏ​ഴ് പേ​രെ ര​ക്ഷ​പെ​ടു​ത്തി.


പു​ല​ര്‍​ച്ചെ 7.30-നാ​യി​രു​ന്നു അ​പ​ക​ടം. സി​ദ്ധി​യി​ല്‍ നി​ന്നും സാ​റ്റ്ന​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​പ​ക​ട സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.


അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​കാ​ന്‍ ബ​ന്‍​സാ​ഗ​ര്‍ ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ടു. 


അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. അ​പ​ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.


ര​ണ്ടു മ​ന്ത്രി​മാ​ര്‍ സം​ഭ​വ സ്ഥ​ല​ത്തു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തു​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ധ​ന​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today