കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്റ്റിലായത്. ലക്ഷം രൂപ വിലമതിക്കുന്ന 5470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ശാരദ മന്ദിരത്തിനടുത്തുനിന്ന് ഫറോക്ക് എക്സൈസ് റേഞ്ചും എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി വാഹനപരിശോധന നടത്തവെ അതുവഴി കെ.എൽ -14 വി 6732 നമ്പർ കാറിലെത്തിയ അർഷാദ് വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് അർഷാദിെൻറ ജീൻസിെൻറ കീശയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.ബംഗളൂരുവിൽനിന്നെത്തിക്കുന്ന മയക്കുമരുന്ന് താമരശ്ശേരി, കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപന നടത്താനുള്ളതാെണന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെത്തു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, ഐ.ബി ഇൻസ്പെക്ടർ എ. പ്രജിത്ത്, പ്രിവൻറിവ് ഓഫിസർ എം. അബ്ദുൽ ഗഫൂർ, ഫറോക്ക് റേഞ്ച് പ്രിവൻറിവ് ഓഫിസർ പി. അനിൽദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. ശ്രീശാന്ത്, ടി.കെ. രാഗേഷ്, എ. സവീഷ്, എം. റെജി, എൻ. മഞ്ജുള, പി. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.