തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങൾ ജലരേഖയായി മാറുന്നു. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ്‌ നന്നാക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുക്കാർ

 ചൂരി: ചൂരി ഹദ്രോസ്‌ ജുമാ മസ്ജിദ്‌ റോഡ്‌, കാളിയംഗാട്‌ റോഡ്‌, ഹിദായത്തുൽ ഇസ്ലാം റോഡുകൾ തകർന്ന് തരിപ്പണമായിട്ട്‌ വർഷങ്ങളായി. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികാരികൾ തിരിഞ്ഞ്‌ നോക്കാത്തതിനെ തുടർന്നാണു നാട്ടുകാർ പ്രതിഷേധ സമരവുമായി രംഗത്ത്‌ വന്നത്‌. ദിനേന നൂറുക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡുകൾ തകർന്നത്‌ കാരണം ഓട്ടോ റിക്ഷകൾ ഇത്‌ വഴി വരുന്നത്‌ നിർത്തിയിരിക്കുകയാണു. മെറ്റലുകൾ ഇളകി നിൽക്കുന്നതിനാൽ ഇടക്കിടെ വാഹനപകടമുണ്ടാകുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ കല്ലുകൾ തെറിച്ച്‌ കാൽ നട യാത്രക്കാർക്ക്‌ പരിക്കേൽക്കുന്ന സംബവങ്ങളും തുടർക്കഥയാവുന്നു. ഗ്രാമ , ബ്ലോക്ക്‌, ജില്ലാ പഞ്ജായത്തുകൾ ചൂരി പ്രദേശത്തോട്‌ കാണിക്കുന്ന അവഗണയ്ക്കെതിരെയുള്ള  ശക്തമായ താക്കീത്‌ കൂടിയായി പ്രതിഷേധ സമരം. നാട്ടുകാരുടെ ആവിശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക്‌ എസ്‌ ഡി പി ഐ നേതൃത്വം നൽകുമെന്ന് എസ്‌ ഡി പി ഐ ചൂരി ബ്രാഞ്ജ്‌ കമ്മിറ്റി യോഗം അറിയിച്ചുPrevious Post Next Post
Kasaragod Today
Kasaragod Today