വാട്സാപ്പിലൂടെ ചീത്ത വിളിച്ചു, യുവതിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചത് രണ്ട് വർഷം തടവ്

 ദുബൈ: ഫ്‌ളാറ്റില്‍ കൂടെ താമസിക്കുന്ന യുവതിയെ വാട്‌സാപ്പിലൂടെ ചീത്ത വിളിച്ച കുറ്റത്തിന് ദുബൈയില്‍ ബ്രിട്ടീഷ് യുവതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. ദുബൈയില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജരായി ജോലി ചെയ്തുവരുന്ന 31 കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഫ്ളാറ്റില്‍ ഒപ്പം താമസിക്കുന്ന യുക്രെയ്ന്‍ യുവതിയെ ചീത്ത വിളിച്ചെന്ന കേസിലാണ് നടപടി.


കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് സംഭവം. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ ഡൈനിംഗ് ടേബിള്‍ ആര് ഉപയോഗിക്കും എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ബ്രീട്ടീഷ് യുവതി ഫ്‌ളാറ്റ്‌മേറ്റിനെ തെറിവിളിച്ചത്. 2018 മുതല്‍ ദുബൈയില്‍ താമസമാക്കിയ യുവതി യുകെയിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.


യുകെയിലേക്ക് തിരിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിയുടെ പേരില്‍ കേസുണ്ടെന്നും രാജ്യം വിടാനാകില്ലെന്നും വ്യക്തമായത്. വന്‍ തുക പിഴ അടച്ചാല്‍ തടവില്‍ നിന്ന് രക്ഷപ്പെടാം.


Previous Post Next Post
Kasaragod Today
Kasaragod Today