മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; രോഗിയായ കാസർകോട്കാരന് സ്വദേശത്തേക്ക് സ്ഥലംമാറ്റം

 കാസർകോട്: ഭൂജല വകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തുള്ള ഓഫിസിലെ കാസർകോട് സ്വദേശിയായ ഉദ്യോഗസ്ഥന് കാസർകോട് ജില്ല ഓഫിസിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷ​‍ൻെറ ഇടപെടലിനെ തുടർന്നാണ്, പെട്ടെന്നുണ്ടായ അസുഖത്താൽ ചികിത്സയിലിരിക്കുന്ന ഉദ്യോഗസ്ഥന് കാസർകോട്ടേക്ക് സ്ഥലംമാറ്റം കിട്ടിയത്. രണ്ടുവർഷമായി തിരുവനന്തപുരത്ത് ജോലിയെടുക്കുന്ന ഉദ്യോഗസ്ഥന് 2020ലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് തിരുവനന്തപുരത്തെയും എറണാകുളത്തെയും ആശുപത്രികളിൽ ചികിത്സ തേടി. ഉദ്യോഗസ്ഥ​‍ൻെറ ഭാര്യ കമീഷനിൽ സമർപ്പിച്ച അപേക്ഷയിൽ, കമീഷൻ അംഗം വി.കെ. ബീനാകുമാരി ഭൂജല വകുപ്പ് ഡയറക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. തുടർന്ന് സ്ഥലംമാറ്റം നൽകിയതായി ഡയറക്ടർ കമീഷനെ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today