റാന്നി: കീക്കൊഴൂരില്‍ ഇടഞ്ഞ ആന ഒരുവീട് തകര്‍ത്തു. പ്രദേശത്തെ വീടുകളുടെ മുറ്റത്തൂടെ തലങ്ങും വിലങ്ങും ഓടിയ ആന നാട്ടുകാരെയും പൊലീസിനെയും രണ്ടുമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. കീക്കൊഴൂര്‍ മലര്‍വാടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ തടിപിടിക്കാനെത്തിയ മാവേലിക്കര സ്വദേശിയുടെ തിരുവാടി ശ്രീകണ്ഠന് എന്ന കൊമ്ബനാണ് ഇടഞ്ഞത്. ആനയുടെ ഒന്നാംപാപ്പാനും തടിപ്പണിക്കാരനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ആന ഇടഞ്ഞോടിയത്. രണ്ടര മണിക്കൂറിനുശേഷം പാപ്പാന്മാരായ വിവേകും ഹരീഷും ചേര്‍ന്ന് ആനയെ തളച്ചു.
ചൊവ്വാഴ്ച രാവിലെ 9.30നാണ് സംഭവങ്ങളുടെ തുടക്കം. ചള്ളയ്ക്കല്‍ റോഷെന്റ വീടാണ് ഇടഞ്ഞോടിയ ആന തകര്‍ത്തത്. പഴയ കുടുംബ വീട്ടില്‍ കൃഷിസാധനങ്ങള്‍ സൂക്ഷിച്ചുവരുകയായിരുന്നു. സംഭവ സമയത്ത് റോഷെന്റ പിതാവ് തോമസ് ജോണ്‍ വീട്ടിലുണ്ടായിരുന്നു. വീടിെന്റ അടുക്കള ഭാഗം ആന തകര്‍ക്കുന്നതുകണ്ട് തോമസ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അടുത്തുള്ള തടത്തില്‍ ബോബിയുടെ വീടിന് സമീപത്തേക്കുചെന്നു.
അവര്‍ ബഹളം കൂട്ടിയതോടെ ആന റോഡിലേക്കിറങ്ങി. കീക്കൊഴൂര്‍ സമരമുക്ക് റോഡരികിലെ ഇവാന്‍ഞ്ചിലിക്കല്‍ സെമിത്തേരിയില്‍ കയറി നിലയുറപ്പിച്ചു. പിന്നീട് പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ അനുനയിപ്പിക്കുകയായിരുന്നു. റാന്നി പൊലീസ്, വനം ദ്രുതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി. വീടിെന്റ നാശനഷ്ടങ്ങള്‍ പരിഹരിക്കാമെന്ന് ആനയുടെ ഉടമസ്ഥന് അറിയിച്ചതായി പൊലീസ് പറഞ്ഞു. വീട്ടുടമ ഇതു സംബന്ധിച്ച് റാന്നി പൊലീസില്‍ പരാതി നല്‍കിയിരുന്നു.