ഫാഫ്​ ഡു​​പ്ലെസിസ്​ ടെസ്റ്റ്​ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

 പ്രി​ട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്​റ്റനും സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്​സ്​മാന്‍മാരിലൊരാളുമായ ഫാഫ്​ ഡു​​പ്ലെസിസ്​ ടെസ്റ്റ്​ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പാകിസ്​താന്‍ പര്യടനത്തില്‍ ഏകപക്ഷീയമായ തോല്‍വി വഴങ്ങിയതിന്​ പിന്നാലെയാണ്​ ഫാഫ്​ വെള്ളക്കുപ്പായത്തോട്​ വിടപറയുന്നത്​.


കോവിഡ്​ പശ്ചാത്തലത്തില്‍ ആസ്​ട്രേലിയ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കിയതോടെയാണ്​ ഡു​പ്ലെസിസിന്‍റെ വിരമിക്കലിന്​ അരങ്ങൊരുങ്ങിയത്​.


ഏതാനും ആഴ്ചകള്‍ക്ക്​ മുമ്ബുനടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ തന്‍റെ കരിയറിലെ ഉയര്‍ന്ന സ്​കോറായ 199 റണ്‍സ്​ നേടി ഫാഫ്​ കൈയ്യടി നേടിയിരുന്നു. 2016 മുതല്‍ 2019വരെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച താരം മോശം ഫോമിനെത്തുടര്‍ന്ന്​ ഡികോക്കിന്​ നായകസ്ഥാനം കൈമാറിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today